റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രൈം വോളി: കൊച്ചി ജയിച്ചു, ബംഗളുരു സെമിയില്‍

March 2, 2023 - 12:10 pm

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണ്‍ ജയത്തോടെ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെമി സ്വപ്നവുമായി എത്തിയ മുംബൈ മിറ്റിയോര്‍സിനെ 4-1ന് തോല്‍പ്പിച്ചു. സ്‌കോര്‍: 15-14, 15-11 15-12, 12-15, 15-10. മുംബൈയുടെ തോല്‍വി ബംഗളൂരു ടോര്‍പ്പിഡോസിന് സെമിഫൈനലിലേക്കുള്ള വഴിയൊരുക്കി. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, കാലിക്കറ്റ് ഹീറോസ് ടീമുകള്‍ നേരത്തെ സെമി ഉറപ്പാക്കിയിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ടു ജയം നേടിയ കൊച്ചി നാലുപോയിന്റുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനക്കാരായി. കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്, നടനും സംവിധായകനുമായ ബേസില്‍ ജോസഫ് എന്നിവര്‍ അവസാന മത്സരത്തില്‍ കൊച്ചിക്ക് പിന്തുണയുമായി സ്‌റ്റേഡിയത്തിലെത്തി.

സെമി ഉറപ്പാക്കാന്‍ അഞ്ച് സെറ്റ് ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ തുടക്കത്തില്‍ ലീഡെടുത്തു. 14-14ല്‍ നില്‍ക്കെ ആദ്യ സെറ്റ് നേടി കൊച്ചി മുംബൈയുടെ സെമിമോഹങ്ങള്‍ തകര്‍ത്തു. രണ്ടാം സെറ്റിലും കാര്യങ്ങള്‍ കൊച്ചിക്ക് അനുകൂലമായി.
തുടര്‍ച്ചയായ പോയിന്റുകള്‍ നേടിയ സ്‌പൈക്കേഴ്‌സ് ഉജ്വലമായൊരു ബ്ലോക്കിലൂടെ മൂന്നാം സെറ്റും സ്വന്തമാക്കി. ഹിരോഷിയുടെ സ്‌പൈക്കുകള്‍ കൊച്ചിയെ ചിതറിച്ചു. അമിതും റഹീമും ചേര്‍ന്നതോടെ അവര്‍ അതിവേഗം കുതിച്ചു. ശുഭം ചൗധരിയും ഫായിസും ചേര്‍ന്ന് മുംബൈയെ കടന്നാക്രമിച്ചു. സൂപ്പര്‍ പോയിന്റും എതിരാളികളുടെ അനാവശ്യ പിഴവും മുംബൈക്ക് അനുകൂലമായി. ജിബിന്റെ സ്മാഷ് പിഴച്ചതോടെ 15-12ന് മുംബൈ നാലാം സെറ്റ് നേടി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയാണ് കൊച്ചി അവസാന സെറ്റ് ജയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *