റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെങ്ങിന്‍തോപ്പിന് തീപ്പിടിച്ച് തൊഴിലാളി മരിച്ചു

February 28, 2023 - 8:57 pm

തൃശ്ശൂര്‍: പുല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍തോപ്പിന് തീപ്പിടിച്ച് തൊഴിലാളി മരിച്ചു. പറമ്പില്‍ ജോലിക്കുനിന്നിരുന്ന ഊരകം സ്വദേശി സുബ്രന്‍ (75) ആണ് മരിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇരിങ്ങാലക്കുടയില്‍നിന്നുള്ള ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. അതിനിടെയാണ് സുബ്രനെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപ്പിടുത്തത്തിനിടെ പറമ്പിനുള്ളിലുണ്ടായിരുന്ന സുബ്രന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *