വിദ്യാര്‍ഥികള്‍ക്ക് 65 ശതമാനം യാത്രാ കണ്‍സെഷന്‍: മാറ്റം വരുത്തിയിട്ടില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് 65 ശതമാനം യാത്രാ കണ്‍സെഷന്‍ എന്നതില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അതേ സമയം പ്രായത്തിന്റെ കാര്യത്തിലാണ് പ്രശ്‌നമുള്ളത്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ സായാഹ്ന ക്ലാസിന് പോകുന്നു, അവരും കണ്‍സെഷന്‍ വാങ്ങുന്നു എന്നതാണ് പ്രശ്നം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ മാറ്റത്തില്‍ തീരുമാനം എടുത്തിട്ടില്ല. കണ്‍സെഷന് പ്രായപരിധി വേണം. അര്‍ഹതയുള്ളവര്‍ക്ക് കണ്‍സഷന്‍ കിട്ടും. അടുത്തവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആയാണ് കണ്‍സെഷന്‍ നല്‍കുക. അതിനുള്ള ക്രമീകരണമാണ് നടക്കുന്നത്. അര്‍ഹതയുള്ള എല്ലാവര്‍ക്കും കണ്‍സഷന്‍ നല്‍കും- മന്ത്രി പ്രതികരിച്ചു. കെ എസ് ആര്‍ ടി സിയില്‍ ശമ്പളത്തിന്റെ കാര്യത്തില്‍ ആശങ്ക. ടാര്‍ഗറ്റ് എല്ലാ കാലത്തും ഓരോ ഡിപ്പാര്‍ട്‌മെന്റില്‍ നടപ്പാക്കാറുണ്ട്. ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയാല്‍ മാത്രം ശമ്പളം എന്നൊരു തീരുമാനം എടുത്തിട്ടില്ല. വിആര്‍എസ് സര്‍ക്കാരിന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം