കളപ്പാറ മലയൻ കോളനി അടിസ്ഥാന സൗകര്യ വികസന പദ്ധതി, പൊട്ടൻചിറ തെണ്ടൻകാവ് തോട് പുനരുദ്ധാരണം ആസ്തി കൈമാറി

ചേലക്കര നിയോജകമണ്ഡലത്തിൽ മണ്ണ് പര്യവേക്ഷണ – മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ വകുപ്പിന്റെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച കളപ്പാറ മലയൻ കോളനി അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെയും കേരള പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പൊട്ടൻചിറ തെണ്ടൻകാവ് തോട് പുനരുദ്ധാരണത്തിന്റെയും ആസ്തി കൈമാറ്റം നടന്നു. ചേലക്കര ജാനകി റാം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പട്ടികജാതി – പട്ടികവർഗ്ഗ വികസന, പിന്നോക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ണ് സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പ്രവൃത്തികളുടെ അവലോകനം പദ്ധതി നിർവ്വഹണത്തിന് ശേഷം നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ചടങ്ങിൽ ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ പത്മജ അദ്ധ്യക്ഷയായി. ചടങ്ങിൽ തൃശൂർ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി ഡി സിന്ധു പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മായ ടീച്ചർ, ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എച്ച് ഷലീൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ കെ ശ്രീവിദ്യ, എല്ലിശ്ശേരി വിശ്വനാഥൻ, ജാനകി ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗം ഷിജിത ബിനീഷ്, ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർ എം ഷെമിന, മണ്ണ് പര്യവേക്ഷണ ഡെപ്യൂട്ടി ഡയറക്ടർ പി ഡി രേണു, സി മുരുകേശൻ, ആസൂത്രണ സമിതി അംഗം ടി ഗോപാലകൃഷ്ണൻ, എ അസ്സനാർ, മുരുകേശൻ, കെ എസ് ശ്രീകുമാർ, റഫീക്ക് പി.എം, കളപ്പാറ ഊരുമൂപ്പൻ സുരേഷ് എന്നിവർ സംസാരിച്ചു. പി ഡി സിന്ധു സ്വാഗതവും സൂരജ് എസ് അടിയോളി നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം