റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡി.സി.പിയെ വിളിച്ചുവരുത്തി ഹൈക്കോടതി

February 11, 2023 - 7:44 pm

കൊച്ചി: നഗരമധ്യത്തില്‍ സ്വകാര്യബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചുവരുത്തി ഹൈക്കോടതി. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. അപകടത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, സംഭവം ഞെട്ടിക്കുന്നതാണെന്നു പറഞ്ഞു. എന്തുകൊണ്ട് കര്‍ശനനടപടി സ്വീകരിക്കുന്നില്ലെന്നു ഡി.സി.പിയോടു കോടതി ചോദിച്ചു. ഡ്രൈവര്‍മാര്‍ക്ക് അപകടങ്ങളുടെ ഗുരുതരാവസ്ഥ ബോധ്യമാകുന്നില്ല. മനസിനെ അലട്ടുന്ന തരത്തിലാണു റോഡപകടങ്ങളുടെ അവസ്ഥ. നഗരത്തില്‍ ഹോണ്‍ മുഴക്കാതെ, വേഗം കുറച്ച് വാഹങ്ങളോടിക്കുന്ന ക്രമീകരണമുണ്ടാകണം.

ട്രാഫിക് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ബസിന്റെ അമിതവേഗത്തിനെതിരേ നടപടിയെടുത്തില്ലെന്നും കോടതി ചോദിച്ചു. നഗരത്തില്‍ ഓവര്‍ടേക്കിങ് പാടില്ലെന്നു നേരത്തേ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡി.സി.പി. അറിയിച്ചു. എന്നാല്‍, ഓവര്‍ടേക്കിങ്ങിനെതിരേ നടപടി സ്വീകരിച്ചാല്‍ യൂണിയനുകള്‍ സമരം തുടങ്ങുമെന്നും ഡി.സി.പി. പറഞ്ഞു. ഭയാശങ്കകളില്ലാതെ നടപടി സ്വീകരിക്കാന്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കു പൂര്‍ണപിന്തുണയുണ്ടെന്നു കോടതി വ്യക്തമാക്കി. കേസ് 23-ലേക്കു മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *