റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വളപട്ടണം ഐ.എസ് കേസ് ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി തള്ളി

February 11, 2023 - 7:37 pm

കൊച്ചി: വളപട്ടണം ഐ.എസ്. കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ എന്‍.ഐ.എ. കോടതി മൂന്ന് പ്രതികള്‍ക്ക് തടവുശിക്ഷ വിധിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഐ.എസിനു വേണ്ടി സിറിയയിലേക്ക് യുവാക്കളെ കടത്താന്‍ ശ്രമിച്ചുവെന്നാണ് എന്‍.ഐ.എ. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഒന്നും അഞ്ചും പ്രതികളായ കണ്ണൂര്‍ മുണ്ടേരി മിദ്‌ലാജ് (31), തലശേരി സ്വദേശി യു.കെ. ഹംസ (61) എന്നിവര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും രണ്ടാം പ്രതി ചെക്കികുളം സ്വദേശി അബ്ദുല്‍ റസാഖിന് (28) ആറുവര്‍ഷം കഠിന തടവും 40,000 രൂപ പിഴയുമാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ശിക്ഷ വിധിച്ചത്.
2017ല്‍ കണ്ണൂരിലെ വളപട്ടണം പോലീസാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. കേസ് ഏറ്റെടുത്ത എന്‍.ഐ.എ ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികളായ എം.വി. റഷീദ്, മാനൗഫ് റഹ്‌മാന്‍ എന്നിവരെ മാപ്പുസാക്ഷികളാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *