റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രിക്കറ്റ് താരം ഉമേഷ് യാദവിന്റെ 44 ലക്ഷം മാനേജര്‍ തട്ടിയെടുത്തു

January 22, 2023 - 10:55 am

ന്യൂഡല്‍ഹി: മുന്‍ മാനേജര്‍ നടത്തിയ തട്ടിപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പേസ് ബൗളര്‍ ഉമേഷ് യാദവിന് 44 ലക്ഷം രൂപ നഷ്ടമായി. സംഭവത്തില്‍ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. ഭൂമി വാങ്ങാന്‍ നല്‍കിയ പണമാണു മുന്‍ സുഹൃത്തായ കൊരാദി സ്വദേശി ഷൈലേഷ് താക്കറെ(37) തട്ടിയെടുത്തത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: വര്‍ഷങ്ങളായി ഉമേഷിന്റെ സുഹൃത്താണു ഷൈലേഷ്. ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ ഉമേഷ് തിളങ്ങിയതോടെയാണു ഷൈലേഷ് വിശ്വസ്തനായി മാറിയത്. തൊഴില്‍ രഹിതനായിരുന്ന അയാളെ ഉമേഷ് മാനേജറായി നിയമിച്ചു. ക്രമേണ അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ മുഴുവന്‍ കൈകാര്യം ചെയ്യുന്ന ആളായി മാറി. ഉമേഷിന്റെ വരുമാന നികുതി, ബാങ്ക് ഇടപാടുകള്‍ എല്ലാം ഷൈലേഷാണു നോക്കിയിരുന്നത്. നാഗ്പുരില്‍ ഭൂമി വാങ്ങാന്‍ ആഗ്രഹിച്ച ഉമേഷ് ആ കാര്യം ഷൈലേഷിനെ അറിയിച്ചു. നാഗ്പുരില്‍ 44 ലക്ഷം രൂപയ്ക്ക് ഭൂമി സ്വന്തമാക്കാമെന്ന് ഉമേഷിനെ അറിയിച്ചു. അതനുസരിച്ച് ഉമേഷ് പണം ഷൈലേഷിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു.

എന്നാല്‍, ഈ പണം മുടക്കി തരിശുഭൂമി സ്വന്തം പേരില്‍ വാങ്ങുകയാണ് അയാള്‍ ചെയ്തത്. തട്ടിപ്പ് മനസിലാക്കിയ ഉമേഷ് ഭൂമി തന്റെ പേരിലേക്ക് മാറ്റി തരണമെന്ന് ഷൈലേഷിനോടാവശ്യപ്പെട്ടെങ്കിലും അയാള്‍ വഴങ്ങിയില്ല. പണം മടക്കി നല്‍കാനും വിസമ്മതിച്ചു. ഇതോടെയാണ് ഉമേഷ് യാദവ് പരാതി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *