റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തെ ഞെരുക്കാന്‍ കേന്ദ്രശ്രമം: ധനമന്ത്രി

January 18, 2023 - 9:38 pm

തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും സംസ്ഥാനത്തു നടക്കേണ്ട കാര്യങ്ങള്‍ക്കു മുടക്കമുണ്ടായിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തിന് അവകാശപ്പെട്ടതു കിട്ടാതിരുന്നാല്‍ കേന്ദ്രത്തോട് ആവശ്യപ്പെടുക തന്നെ ചെയ്യുമെന്നും അത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. പരമാവധി കാര്യങ്ങള്‍ ചെയ്യാനുള്ള ശ്രമം കേരളം നടത്തുന്നുണ്ട്. എന്നാല്‍ പരമാവധി ബുദ്ധിമുട്ടിക്കാനാണ്‌കേന്ദ്രം ശ്രമിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം 27,000 കോടി രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. കിഫ്ബിക്ക് വായ്പ പാടില്ല, പെന്‍ഷന്‍ ഫണ്ട് പാടില്ല എന്നൊക്കെ പറയുന്നത് കേരളത്തിനെ ഞെരുക്കാന്‍ വേണ്ടിയാണ്.

കിഫ്ബി വഴിയുള്ള പദ്ധതികള്‍ കൃത്യമായി നടക്കുന്നുണ്ട്. കേന്ദ്രത്തിനെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. മുടങ്ങിക്കിടന്ന ദേശീയപാത വികസനത്തിന് ഫണ്ട് നല്‍കാമെന്ന് പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഇവിടെ ഏത് വികസനം വന്നാലും വിഹിതം കൊടുക്കണമെന്നത് അംഗീകരിക്കാനാവില്ല.

രാജ്യത്തിന്റെ നികുതി സമാഹരിക്കുന്നതില്‍ 63% കേന്ദ്രത്തിനാണ് ലഭിക്കുന്നത്. ചെലവിന്റെ 60% സംസ്ഥാനങ്ങളുമാണ് വഹിക്കേണ്ടി വരുന്നത്. അത് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.-ധനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *