പാന്‍ ഇന്ത്യന്‍ ചിത്രം കെ.ജി. എഫിന് അഞ്ചു ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്. ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ഈ ചിത്രത്തിന് ജെയിംസ് ബോണ്ട് സീരിസുപോലെ നായകന്‍മാര്‍ മാറണം എന്നാണ് ആഗ്രഹമെന്ന് വിജയ് കിര്‍ഗന്ദൂര്‍ പറഞ്ഞു.
കെ.ജി.എഫിന്റെ 3 ന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് വിജയ് കിര്‍ഗന്ദൂര്‍ പറഞ്ഞു. എന്തെങ്കിലും അപ്ഡേറ്റ് 2025 ലെ പ്രതീക്ഷിക്കേണ്ടതുള്ളു.എന്നാല്‍ അഞ്ചാം ഭാഗത്തിന് ശേഷം യഷ് ആയിരിക്കില്ല റോക്കി ഭായ് എന്നും വിജയ് കിര്‍ഗന്ദൂര്‍ പറഞ്ഞു.
കെ.ജി.എഫ് 3 2026 പുറത്തിറങ്ങുമെന്നാണ് വിവരം. അതേസമയം സംവിധായകന്‍ പ്രശാന്ത് നീല്‍ സലാര്‍ എന്ന ചിത്രത്തിന്റെ ജോലികളിലാണ്.പ്രഭാസ് നായകനായി എത്തുന്ന സലാറില്‍ പൃഥ്വിരാജ് ആണ് മറ്റൊരു താരം. ശ്രുതി ഹാസന്‍ നായികയായി എത്തുന്നു.



