റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോറിയും ടിപ്പറും കൂട്ടിയിടിച്ചു: ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്

January 8, 2023 - 7:53 am

തിരുവനന്തപുരം: വട്ടപ്പാറക്ക് സമീപം വേറ്റിനാട് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഗ്യാസ് സിലിണ്ടർ ലോറിയുടെ ഡ്രൈവറിന് ഗുരുതര പരിക്ക്. 2023 ജനുവരി 7 ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വട്ടപ്പാറ നിന്നും കിളിമാനൂർ ഭാഗത്തേക്ക് വന്ന ഗ്യാസ് കൊണ്ട് പോയ ലോറിയും കിളിമാനൂർ ഭാഗത്ത് നിന്നും വട്ടപ്പാറ ഭാഗത്തേക്ക് പോയ മെറ്റൽ കയറ്റി വന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

ഗ്യാസ് കയറ്റി വന്ന ലോറി കെ എസ് ആർ ടി സി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന ഗ്യാസ് ലോറിയിലെ ഡ്രൈവറെ പുറത്തെടുക്കാൻ കഴിയാതെ കുടുങ്ങിയ അവസ്ഥയിൽ ആയിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ച് പൊട്ടിത്തെറിച്ചു. ഇതേ തുടർന്ന് അടുക്കള ഏതാണ്ട് പൂർണ്ണമായും കത്തി. ഈ സമയം അടുക്കളയിലുണ്ടായിരുന്ന വീട്ടമ്മയും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു. ആര്യനാട് ഇറവൂർ മൃണാളിനി മന്ദിരത്തിൽ കെ രതീഷിൻറെ വീട്ടിൽ 2023 ജനുവരി 7 ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. തീ പിടിത്തത്തെ തുടർന്ന് ഗൃഹോപകരണങ്ങളും വയറിങ്ങുകളും കത്തി നശിച്ചു.

രതീഷിൻറെ ഭാര്യ ആതിര പാചകം ചെയ്യുന്നതിനിടെ പെട്ടെന്ന് വലിയ ശബ്ദം കേട്ടു. അപ്പോൾ തന്നെ അമ്മ അംബിയെയും കൂട്ടി ഇവർ വീടിന് പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തൊട്ടു പിന്നാലെ ഗ്യാസ് സിലിണ്ടറിൻറെ റഗുലേറ്റർ തീ പിടിച്ച് ഊരിത്തെറിക്കുകയും അടുക്കളയിലേക്ക് തീ പടരുകയുമായിരുന്നു.ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികൾ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ മറ്റ് മുറികളിലേക്ക് തീ പടർന്നില്ല. നാല് ലക്ഷത്തോളം രൂപയുടെ നാശം ഉണ്ടായതായി രതീഷ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *