വിയാലി അന്തരിച്ചു

ലണ്ടന്‍: ഇറ്റലിയുടെ മുന്‍ ഫുട്‌ബോള്‍ താരം ജിയാന്‍ ലൂക്ക വിയാലി (58) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. അഞ്ചു വര്‍ഷമായി അര്‍ബുദ രോഗബാധിതനായിരുന്നു.പ്രീമിയര്‍ ലീഗ് €ബ് ചെല്‍സിയുടെ താരവും കോച്ചുമായിരുന്നു. 1996 ല്‍ യുവന്റസിന്റെ താരമായിരിക്കേ ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കി. ഇറ്റലിക്കായി 59 മത്സരങ്ങള്‍ കളിച്ച വിയാലി, 16 ഗോളുകളടിച്ചു. 1986, 1990 ലോകകപ്പുകളില്‍ കളിച്ചു.ടീമിലെ സഹതാരം റോബര്‍ട്ടോ മാഞ്ചീനി ഇറ്റാലിയന്‍ ടീമിന്റെ കോച്ചായതോടെ വിയാലി സഹായിയായി. ക്രിമോണയില്‍ ജയിച്ച വിയാലി ക്രെമോണ്‍സിനെ സീരി ബി ജേതാക്കളാക്കി വരവറിയിച്ചു. ഏറെനാള്‍ സാംപ്രോഡിയയ്ക്കു വേണ്ടി കളിച്ചു.

Share
അഭിപ്രായം എഴുതാം