ഗുവാഹാത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നിരാശാജനകമായ പ്രകടനം തുടരുന്നു.സ്വന്തം തട്ടകമായ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിയോട് 2-1 നു തോറ്റു. ബംഗളുരുവിനു വേണ്ടി ശിവശക്തി നാരായണനും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ അലന്‍ കോസ്റ്റയും ഗോളടിച്ചു.66-ാം മിനിറ്റില്‍ റൊമെയ്ന്‍ ഫിലിപ്പോടീയാക്‌സു നോര്‍ത്ത് ഈസ്റ്റിനു വേണ്ടി ഒരു ഗോള്‍ മടക്കി. 13 കളികളില്‍നിന്നു മൂന്ന് പോയിന്റ് മാത്രമാണു നോര്‍ത്ത് ഈസ്റ്റിന്റെ നേട്ടം. സീസണില്‍ ആകെ ഒരു ജയമാണു കുറിച്ചത്. അവര്‍ ഏറ്റവും പിന്നില്‍ 11-ാമതുമാണ്. 12 മത്സരങ്ങളും തോല്‍ക്കുകയായിരുന്നു. 13 കളികളില്‍ നിന്നു 13 പോയിന്റ് നേടിയ ബംഗളുരു എട്ടാം സ്ഥാനത്താണ്. അവരുടെ സീസണിലെ നാലാം ജയമാണിത്. 59 ശതമാനം സമയത്തും പന്തടക്കം നേടാന്‍ ബംഗളുരുവിനായി.ഗോള്‍രഹിതമായിരുന്ന ഒന്നാം പകുതിക്കു ശേഷമാണു മൂന്നു ഗോളുകളും വീണത്.
തോല്‍വി തുടര്‍ക്കഥയായ നോര്‍ത്ത് ഈസ്റ്റ്
