റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്‌സെ ദുബായില്‍നിന്ന് മടങ്ങിയെത്തി

January 7, 2023 - 10:27 am

കൊളംബോ: സമ്പദ്‌വ്യവസ്ഥ താറുമാറാക്കിയതിന്റെ പേരില്‍ അധികാരഭ്രഷ്ടനാക്കപ്പെട്ട മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ ദുബായ് യാത്ര കഴിഞ്ഞു മടങ്ങി.രാജപക്‌സെയും ഭാര്യ അയോമയും 05/01/2023 വ്യാഴാഴ്ച ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയതായി എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജരെയും എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ വിഭാഗത്തെയും ഉദ്ധരിച്ച് ഡെയ്‌ലി മിറര്‍ ലങ്ക റിപ്പോര്‍ട്ട് ചെയ്തു. അധികാരനഷ്ടത്തെത്തുടര്‍ന്നുള്ള പലായനം കഴിഞ്ഞ് ശ്രീലങ്കയില്‍ മടങ്ങിയെത്തിയ ശേഷമുള്ള രാജപക്‌സേയുടെ ആദ്യ വിദേശയാത്രയായിരുന്നു ദുബായിലേത്. അവിടെനിന്ന് എമിറേറ്റ്‌സ് ഇ.കെ-650 വിമാനത്തിലാണ് അദ്ദേഹം എത്തിയതെന്നാണു റിപ്പോര്‍ട്ട്.സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു രാജ്യം കൂപ്പുകുത്തിയപ്പോള്‍ എഴുപത്തിമൂന്നുകാരനായ രാജപക്‌സെ കഴിഞ്ഞ ജൂലൈയില്‍ മാലിദ്വീപിലേക്ക് പലായനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം സിംഗപ്പൂരിലേക്കു പോയി. ജൂെലെ 14 ന് അവിടെനിന്നാണു രാജി സമര്‍പ്പിച്ചത്.

ആഴ്ചകള്‍ക്കുശേഷം തായ്‌ലന്‍ഡിലേക്കു പറന്ന രാജപക്‌സെ അവിടെ താല്‍ക്കാലിക അഭയം തേടി. നിലവില്‍ നയതന്ത്ര പാസ്‌പോര്‍ട്ട് ഉടമയായതിനാല്‍ 90 ദിവസം തുടരാന്‍ തായ്‌ലന്‍ഡ് അനുവദിച്ചു. എന്നാല്‍ രാഷ്ര്ടീയപ്രവര്‍ത്തനം പൂര്‍ണമായി വിലക്കപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തില്‍ ഹോട്ടലില്‍ ഒതുങ്ങിക്കഴിഞ്ഞ രാജപക്‌സെ സെപ്റ്റംബറില്‍ അവിടെനിന്ന് ശ്രീലങ്കയിലേക്കു മടങ്ങിയിരുന്നു. പുതിയ ശ്രീലങ്കന്‍ സര്‍ക്കാര്‍ അദ്ദേഹത്തിനു പ്രത്യേക സുരക്ഷയും ബംഗ്ലാവും നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *