റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്കിയാല്‍ കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല. പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത് പണിമുടക്ക് പ്രോത്സാഹിപ്പിക്കലാണെന്നും ഹൈക്കോടതി വ്യക്തമാക്കി.2022ല്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ജീവനക്കാരെ തടയണമെന്ന ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

നിര്‍ദേശങ്ങളോടെ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.2022 മാര്‍ച്ച് 28 ,29 തീയതികളില്‍ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പൊതുപണിമുടക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി എസ്. ചന്ദ്രചൂഡന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. സമരദിനങ്ങളില്‍ ജോലിക്ക് ഹാജരാകാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി എടുക്കണമെന്നും വാഹന ഗതാഗതം തടയുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പട്ടിരുന്നു. പൊതു പണിമുടക്കിനെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പണിമുടക്കില്‍ പങ്കെടുത്ത് ജോലിക്ക് ഹാജരാകാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരദിനങ്ങളില്‍ ശമ്പളത്തോടു കൂടിയ അവധി നല്‍കുന്നത് തടയണം. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്താതെ വരുന്നത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *