റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിറിയയില്‍ ഇസ്രായേല്‍ മിസൈല്‍ ആക്രമണം: 2 സൈനികര്‍ മരിച്ചു

January 3, 2023 - 8:35 am

ബെയ്റൂത്ത്: സിറിയയുടെ തലസ്ഥാനമായ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തി ഇസ്രായേല്‍. സംഭവത്തില്‍ രണ്ട് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്ക്. കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ഏഴ് മാസത്തിനിടെ ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.ജൂണ്‍ 10നും ദമാസ്‌കസ് അന്താരാഷാട്ര വിമാനത്താവളത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇത് വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും റണ്‍വേകള്‍ക്കും കാര്യമായ കേടുപാടുകള്‍ വരുത്തി. തുടര്‍ന്ന് രണ്ടാഴ്ച വിമാനത്താവളം സര്‍വീസ് നിര്‍ത്തിവയ്ക്കുകയും അറ്റകുറ്റപ്പണികള്‍ക്ക് ശേഷം തുറന്നുപ്രവര്‍ത്തിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *