റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നോക്കുകൂലി ചോദിച്ച് ജീവനക്കാരനെ മര്‍ദിച്ചതായി പരാതി

January 2, 2023 - 9:18 pm

തിരുവനന്തപുരം:തിരുവനന്തപുരത്ത് നോക്കുകൂലി ചോദിച്ച് ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. പോത്തന്‍കോട് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെയാണ് മര്‍ദിച്ചത്. കടയുടമ അബ്ദുസലാം മുഖ്യന്ത്രിക്കും തൊഴില്‍ മന്ത്രിക്കും പരാതി നല്‍കി.

ഡിസംബര്‍ 24നായിരുന്നു സംഭവം. പോത്തന്‍കോട് ജംഗ്ഷനിലെ മൊത്തവ്യാപാര സ്ഥാപനത്തില്‍ ചുമട്ട് തൊഴിലാളികള്‍ അതിക്രമം നടത്തിയെന്നാണ് പരാതി. തൊഴിലാളികളെ വിളിച്ചിട്ടും വരാത്തതിനാല്‍ കടയിലെ ജീവനക്കാര്‍ തന്നെ ലോഡ് കയറ്റി.

ഈ സമയത്ത് അവിടെയെത്തിയ തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടെന്നും കൊടുക്കാന്‍ തയാറാകാതിരുന്നതിനാല്‍ ജീവനക്കാരനെ മര്‍ദിച്ചെന്നുമാണ് പരാതി. എന്നാല്‍ ആരെയും മര്‍ദിച്ചിട്ടില്ലെന്നാണ് സംയുക്ത തൊഴിലാളി യൂണിയന്റെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *