റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ് കേസിൽ പൂജപ്പുര പൊലീസും വെഞ്ഞാറമൂട് പൊലീസും മറ്റു പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊർജിതമാക്കി. 2022 ഡിസംബർ 18 ന് റിമാൻഡിലായ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ വെഞ്ഞാറമൂട് പൊലീസ് ഡിസംബർ 19ന് കോടതിയിൽ അപേക്ഷ സമർപിക്കും. ദിവ്യാ നായരെക്കൂടാതെ കേസിലെ പ്രതി ശ്യാംലാലിനും ശ്യാംലാലിന്റെ ഭാര്യയ്ക്കും തട്ടിപ്പിൽ നിർണായക പങ്കുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.

ടൈറ്റാനിയത്തിൽ ഇൻറർവ്യൂ നടത്തിയ ലീഗൽ എജിഎം ശശികുമാരൻ തമ്പി ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കാൻ നടത്തിയ ചില തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ദിവ്യാ നായരുടെ ഭർത്താവ് രാജേഷും പ്രേംകുമാറും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ദിവ്യാ നായരെക്കൂടാതെ ശ്യാംലാലും ഉദ്യോഗാർഥികളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ദിവ്യ നായരുടെ കണക്ക് മാത്രം 29 പേരിൽ നിന്ന് ഒരു കോടി 85 ലക്ഷം രൂപയുടെ തട്ടിപ്പാണ്. ശ്യാംലാലിൻറേത് കൂടിയാകുമ്പോൾ തട്ടിപ്പിൻറെ വ്യാപ്തി കൂടുകയാണ്.

ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പോലീസിന് കിട്ടും. മ്യൂസിയം പോലീസിലടക്കം ഇന്ന് പുതിയ പരാതികൾ വരാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *