ലഖ്നൗ: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ രാംപൂര്‍ നിയമസഭാമണ്ഡലത്തില്‍ രണ്ടു പതിറ്റാണ്ടായി സമാജ് വാദി പാര്‍ട്ടി കുത്തകയാക്കിവച്ചിരുന്ന മണ്ഡലത്തില്‍ ബി.ജെ.പിക്ക് വമ്പന്‍ ജയം. 2002 മുതല്‍ എസ്.പി. നേതാവ് അസം ഖാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇവിടെ തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരുന്നത്. ബി.ജെ.പിയുടെ ആകാഷ് സക്സേനയാണു വിജയി.
ഇക്കുറി 40 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. വിദ്വേഷ പ്രസംഗം നടത്തിയതിനു എസ്.പിയുടെ ഏറ്റവും ശക്തനായ നേതാവും എം.എല്‍.എയുമായിരുന്ന അസം ഖാന് രാജിവയ്ക്കേണ്ടി വന്ന ഒഴിവിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ബി.ജെ.പി. തിളക്കമാര്‍ന്ന വിജയമാണ് സ്വന്തമാക്കിയത്. 1980-നും 1993-നും ഇടയില്‍ അസം ഖാന് തന്നെ വിവിധ വിവിധ പാര്‍ട്ടി ടിക്കറ്റുകളില്‍ ഇവിടെ വിജയിച്ചിരുന്നു. മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയവരെ പോലീസ് ഭീഷണിപ്പെടുത്തിയും തല്ലിയോടിച്ചുവെന്നും അസം ഖാന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. വോട്ട് നില: ആകാഷ് സക്സേന(ബി.ജെ.പി): 81371 മുഹമ്മദ് അസിം രാജ(സമാജ്വാദി പാര്‍ട്ടി): 42271




