റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടിമാലി: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു.ബസ് ഡ്രൈവര്‍ കൊല്ലം അഞ്ചല്‍ സ്വദേശി ലക്ഷ്മി ഭവനില്‍ സുധാകരന്‍ നായരെയാണ് (55) അറസ്റ്റ് ചെയ്തത്. 6- ന് രാത്രിയിലാണ് സംഭവം നടന്നത്. കൊല്ലത്ത് നിന്നും രണ്ട് ബസിലായി 90 പ്ലസ് ടു വിദ്യാര്‍ഥി സംഘം മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തി.തിരികെ പോകും വഴി അടിമാലി കാംകോ ജങ്ഷനിലെ ഹോട്ടലിനു മുന്‍പില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തി. ഇതിനിടെ ബസിനു മുന്‍പില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ 17 വയസുള്ള പെണ്‍കുട്ടിയെ ഇയാള്‍ കയറി പിടിച്ചു എന്നതാണ് പരാതി.ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും ബസ് ജീവനക്കാരും ഹോട്ടല്‍ അധികൃതരും പരസ്പരം കൂട്ടയടി നടന്നു. ഒടുവില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് ഇന്നലെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *