റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ പരിപാടി കണ്ട വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

December 7, 2022 - 11:25 am

പ്യോങ്യാങ്: കെ-ഡ്രാമ എന്ന പേരില്‍ പ്രശസ്തമായ ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ പരിപാടികള്‍ വീക്ഷിച്ച കുറ്റത്തിന് 2 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉത്തരകൊറിയന്‍ ഭരണകൂടം വധശിക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. ദക്ഷിണകൊറിയ, അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ള ടെലിവിഷന്‍ പരിപാടികളും സിനിമകളും കാണുന്നതിന് ഉത്തരകൊറിയയില്‍ വിലക്കുണ്ട്. 16, 17 പ്രായമുള്ള ആണ്‍കുട്ടികളെയാണ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറിലാണ് ക്രൂരമായ സംഭവം നടന്നതെങ്കിലും ഏതാനും ദിവസം മുന്‍പാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്.

ഒക്ടോബറില്‍ റ്യാങ്ങാങ് പ്രവിശ്യയിലെ സ്‌കൂളിലെ വിദ്യാര്‍ഥികളായ കുട്ടികള്‍ നിരവധി ദക്ഷിണകൊറിയന്‍, അമേരിക്കന്‍ ടിവി പരിപാടികള്‍ കണ്ടതായി ദ ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിലെ വിമാനത്താവളത്തിലെ എയര്‍ഫീല്‍ഡില്‍ ജനക്കൂട്ടത്തിന് മുമ്പിലാണ് കുട്ടികളുടെ ശിക്ഷ നടപ്പാക്കിയതെന്നാണ് ദ മിററിന്റെ റിപ്പോര്‍ട്ട്. ‘അതി ഹീന’മായ പ്രവൃത്തിയാണ് കുട്ടികള്‍ ചെയ്തതെന്നും അതിനാലാണ് നഗരവാസികളുടെ മുന്നില്‍വെച്ച് ശിക്ഷ നടപ്പാക്കിയതെന്നും ഭരണകൂടം പ്രതികരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്റെ പിതാവും മുന്‍ രാഷ്ട്രത്തലവനുമായിരുന്ന കിം ജോങ് ഇല്ലിന്റെ ചരമവാര്‍ഷികം പ്രമാണിച്ച് പതിനൊന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ദുഃഖാചരണവേളയില്‍ ചിരിക്കാനോ മദ്യപിക്കാനോ കടയില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങാനോ പൗരര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *