രൂപയുടെ മൂല്യം ഉയര്‍ന്നു

മുംബൈ: വിനിമയ വിപണിയില്‍ ഡോളറിനെതിരേ രൂപയ്ക്കു നേട്ടം. എട്ടു പൈസ ഉയര്‍ന്ന് 81.22-ലാണ് 01/12/2022 രൂപ ക്ലോസ് ചെയ്തത്. അവസാന കണക്കില്‍ നേരിയ വ്യതിയാനത്തിനു സാധ്യതയുണ്ട്. ബുധനാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം 81.30 എന്ന നിലയിലാണു ക്ലോസ് ചെയ്തത്.

അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധനയുടെ വേഗം കുറഞ്ഞേക്കുമെന്ന വിലയിരുത്തലാണ് ഡോളറിനു തിരിച്ചടിയായത്. ഇതു സംബന്ധിച്ച് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ നിരീക്ഷണം വിനിമയ വിപണിയെ സ്വാധീനിച്ചു. ഇതോടെ ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയര്‍ന്നു.വിദേശ ഫണ്ട് പ്രവാഹവും ആഭ്യന്തര ഓഹരി വിപണിയിലെ അനുകൂലതരംഗവും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share
അഭിപ്രായം എഴുതാം