റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ത്വക്കിലെ ക്യാന്‍സര്‍ അവബോധത്തിനായി 2500 പേര്‍ പങ്കെടുത്ത നഗ്ന ഫോട്ടോഷൂട്ട്

November 28, 2022 - 12:33 pm

സിഡ്‌നി: ത്വക്കിലെ ക്യാന്‍സര്‍ സംബന്ധിച്ച അവബോധത്തിനായി വസ്ത്രമുപേക്ഷിച്ചത് 2,500 പേര്‍ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിലാണ് അവര്‍ ഫോട്ടോഷൂട്ടിനായി ഒത്തുചേര്‍ന്നത്. യു.എസ്. ഫോട്ടോഗ്രാഫര്‍ സ്‌പെന്‍സര്‍ ടൂണിക്കാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ബോധവത്കരണ പരിപാടികളിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ നഗ്നചിത്രങ്ങളെടുക്കുക ടൂണിക്കിനു പുതുമയല്ല. 2010 ല്‍ സിഡ്‌നി ഓപ്പറാ ഹൗസില്‍ അദ്ദേഹം നടത്തിയ ഫോട്ടോഷൂട്ടില്‍ 5,500 പേരാണ് വസ്ത്രമുപേക്ഷിച്ച് അണിനിരന്നത്.

സൗജന്യമായി ത്വക് ക്യാന്‍സര്‍ പരിശോധനാ സൗകര്യം നല്‍കുന്ന സ്‌കിന്‍ ചെക് ചാമ്പ്യന്‍സ് എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് ഇക്കുറി അദ്ദേഹം ഫോട്ടോഷൂട്ട് നടത്തിയത്. സുഹൃത്തായ വെസ് ബോണി 26-ാം വയസില്‍ ക്യാന്‍സര്‍ ബാധിച്ചു മരിച്ചതിനെ തുടര്‍ന്ന് സ്‌കോട്ട് മാഗ്‌സാണ് സന്നദ്ധ സംഘടന തുടങ്ങിയത്. റിച്ചാര്‍ഡ് ബ്രാന്‍സണ്‍ അടക്കമുള്ള കോടീശ്വരര്‍ സ്‌കിന്‍ ചെക് ചാമ്പ്യന്‍സിനു സഹായം നല്‍കുന്നുണ്ട്. ഫോട്ടോഷൂട്ടോടെ കൂടുതല്‍പ്പേര്‍ സംഘടനയെ ശ്രദ്ധിക്കുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.ലോകത്തിലെ വിവിധ രാജ്യങ്ങളിലായി നൂറിലേറെ നഗ്നഫോട്ടോഷൂട്ടുകള്‍ നടത്തിയ പരിചയം സ്‌പെന്‍സര്‍ ടൂണിക്കിനുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കായി 18,000 പേര്‍ വസ്ത്രമുപേക്ഷിച്ചിട്ടുണ്ടെന്നാണ് അവകാശവാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *