റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുറുഗ്വേയ്ക്കും നിര്‍ണായകം

November 28, 2022 - 12:06 pm

ദോഹ: ലോകകപ്പിലെ എച്ച് ഗ്രൂപ്പില്‍ നിര്‍ണായക പോരാട്ടം. മുന്‍ ചാമ്പ്യന്‍ യുറുഗ്വേ പോര്‍ചുഗലിനെയാണ് നേരിടുന്നത്. മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുവരും ആഗ്രഹിക്കുന്നില്ല. യുറുഗ്വേ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോടു സമനില വഴങ്ങി. കൊറിയക്കെതിരായ മത്സരത്തില്‍ വിജയ ഗോളടിക്കാന്‍ പല അവസരങ്ങളും ലഭിച്ചെങ്കിലും യുറുഗ്വേയ്ക്കു മുതലാക്കാനായില്ല. നിര്‍ഭാഗ്യവും തിരിച്ചടിയായി. ഇരുപകുതികളിലുമായി യുറുഗ്വേയുടെ രണ്ടു ഗോള്‍ ശ്രമങ്ങള്‍ പോസ്റ്റില്‍ ഇടിച്ചു തെറിച്ചു. മറുഭാഗത്ത് കൊറിയയ്ക്കും മികച്ച ചില അവസരങ്ങള്‍ വീണു കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇന്നു ജയിച്ചാല്‍ മാത്രമേ യുറഗ്വേയ്ക്കു രണ്ടാം റൗണ്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കു. ആദ്യ മത്സരത്തില്‍ ഘാനയെ 3-2 ന് തോല്‍പ്പിച്ച പോര്‍ചുഗലിനു ജയം ആവര്‍ത്തിച്ചാല്‍ രണ്ടാം റൗണ്ടില്‍ കടക്കാം. കൊറിയയുമായാണ് അവരുടെ അവസാന മത്സരം. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലാണ് ടീമിന്റെ പ്രതീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *