പ്രത്യേകസംഘം ആമ്പല്ലൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ സന്ദര്‍ശിച്ചു

ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന ജന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേകസംഘം പഞ്ചായത്ത് സന്ദര്‍ശിച്ചു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് (എന്‍.ഐ.ആര്‍.ഡി), യുനിസെഫ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) എന്നിവിടങ്ങളില്‍ നിന്നുള്ള ആറംഗ സംഘമാണ് സന്ദര്‍ശിച്ചത്. 

ജന്‍ഡര്‍ രംഗത്തെ ഇടപെടലുകള്‍ നടത്തുന്ന ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ ഓഫീസ്, എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ യൂണിറ്റ്, മിലുങ്കല്‍ പാര്‍ക്ക് എന്നിവിടങ്ങളിലും സംഘം സന്ദര്‍ശിച്ചു. 

ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകാരന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിനു പുത്തേത്തു മ്യാലില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജലജ മണിയപ്പന്‍, പഞ്ചായത്ത് അംഗങ്ങളായ  ബീന മുകുന്ദന്‍, ഫാരിസ മുജീബ്, സുനിത സണ്ണി, ജെസി ജോയ്, ജയന്തി റാവുരാജ്, ഉമാദേവി സോമന്‍, രാജന്‍ പാണാറ്റില്‍ അസീന ഷാമല്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കര്‍ണകി രാഘവന്‍, പഞ്ചായത്ത് സെക്രട്ടറി കെ.ടി സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി എസ്.സുനിത, കില ഫാക്കല്‍റ്റി കെ.എ മുകുന്ദന്‍, ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രോഗ്രാം കോ ഓഡിനേറ്റര്‍ സവിത സാജു എന്നിവര്‍ കേന്ദ്ര ഉദ്യോഗസ്ഥ സംഘവുമായി ചര്‍ച്ച നടത്തുകയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം