പനങ്ങാട് ജലോത്സവം: കുടുംബശ്രീ ഭക്ഷ്യമേള വെള്ളിയാഴ്ച്ച മുതല്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

കുമ്പളം ഗ്രാമപഞ്ചായത്ത്, റോട്ടറി ക്ലബ് ഓഫ് കൊച്ചി സൗത്ത്, തണല്‍ ഫൗണ്ടേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ 27ന് സംഘടിപ്പിക്കുന്ന ജലോത്സവത്തിനു മുന്നോടിയായുള്ള കുടുംബശ്രീ ഭക്ഷ്യമേള വെള്ളിയാഴ്ച (നവംബര്‍ 25) ആരംഭിക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മേള ഉദ്ഘാടനം ചെയ്യും. കെ.ബാബു എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ. പി കാര്‍മ്മലി, സ്ഥിരം സമിതി അധ്യക്ഷരായ ടി. ആര്‍ രാഹുല്‍, സീതാ ചക്രപാണി, സംസ്ഥാന നിര്‍ഭയ സെല്‍ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. മേരി ഹര്‍ഷ, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം അഡ്വ. റോണി മാത്യു, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പുഴയെ വീണ്ടെടുക്കുക, ജീവിതം തിരിച്ചു പിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.

Share
അഭിപ്രായം എഴുതാം