റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയില്‍വേയുടെ അമിത ടിക്കറ്റ് നിരക്ക്: മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്രത്തിന് കത്തയച്ചു

November 23, 2022 - 4:50 pm

തിരുവനന്തപുരം: ശബരിമല സ്‌പെഷല്‍ ട്രെയിനുകളില്‍ അധിക നിരക്ക് ഈടാക്കുന്നത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ കത്തയച്ചു. ശബരിമല തീര്‍ത്ഥാടകരില്‍നിന്ന് റെയില്‍വേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് കൊടിയ ചൂഷണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

ശബരിമല തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി. െഹെദരാബാദ്-കോട്ടയം യാത്രയ്ക്ക് 590 രൂപയാണു സ്ലീപ്പര്‍ ക്ലാസ് നിരക്ക്. എന്നാല്‍, ശബരി സ്‌പെഷല്‍ ട്രെയിന്‍ നിരക്ക് 795 രൂപയാണ്. 205 രൂപ അധികമായി ഈടാക്കുന്നു. ജാതി-മത ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും എത്തുന്ന രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ് ശബരിമല. ഒരു തീര്‍ഥാടന കേന്ദ്രത്തിലേക്കു നടത്തുന്ന വിശുദ്ധയാത്രയെ കച്ചവടക്കണ്ണോടെ കാണുന്നത് ശരിയല്ലെന്നും കത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *