റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യക്ക് ട്വന്റി20 പരമ്പര

November 23, 2022 - 11:17 am

നേപിയര്‍: ന്യൂസിലന്‍ഡിനെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് ട്വന്റി20 കളുടെ പരമ്പര 1-0 ത്തിനാണ് ഇന്ത്യ നേടിയത്.മൂന്നാം മത്സരം മഴ മുടക്കിയപ്പോള്‍ ടൈയായി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 160 റണ്ണെടുത്തു. ഇന്ത്യ ഒന്‍പത് ഓവറില്‍ നാലിന് 75 റണ്ണെന്ന നിലയിലായിരിക്കേ മഴയെത്തി. ഇന്ത്യ ഡക്ക്‌വര്‍ത്ത്/ലൂയിസ് മഴ നിയമപ്രകാരം വേണ്ട സ്‌കോറിന് ഒപ്പമായിരുന്നതിനാല്‍ മത്സരം ടൈയായി. ഒന്നാം ട്വന്റി20 മഴ മൂലം ഉപേക്ഷിച്ചിരുന്നു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ (18 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 30) ഇന്നിങ്‌സ് ഇന്ത്യക്കു തുണയായി. ഇഷാന്‍ കിഷന്‍ (11 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 10), ഋഷഭ് പന്ത് (അഞ്ച് പന്തില്‍ 11), സൂര്യകുമാര്‍ യാദവ് (10 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 13), ശ്രേയസ് അയ്യര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. ദീപക് ഹൂഡ (ഒന്‍പത് പന്തില്‍ ഒന്‍പത്) പാണ്ഡ്യക്കൊപ്പം നിന്നു.

മികച്ച തുടക്കം ലഭിച്ചെങ്കിലും വമ്പന്‍ സ്‌കോറിലെത്താന്‍ ന്യൂസിലന്‍ഡിനായില്ല. ഓപ്പണര്‍ ഡെവന്‍ കോണ്‍വേ (49 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 59),ഗ്ലെന്‍ ഫിലിപ്‌സ് (33 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം 54) എന്നിവര്‍ മികച്ച തുടക്കം നല്‍കി. അര്‍ഷദീപ് സിങും മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീതമെടുത്തതോടെ ന്യൂസിലന്‍ഡ് പിന്നാക്കം പോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *