റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊള്ളാഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍നിന്നു വിരമിച്ചു.

November 16, 2022 - 11:48 am

മുംബൈ: വെസ്റ്റിന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ കെയ്‌റോണ്‍ പൊള്ളാഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 13 വര്‍ഷത്തെ ഐ.പി.എല്‍. കരിയറിനാണ് പൊള്ളാഡ് വിരാമമിട്ടത്.

2010 മുതല്‍ വിന്‍ഡീസ് താരം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. നിലനിര്‍ത്തല്‍ പട്ടിക പ്രഖ്യാപിക്കുവാന്‍ ഫ്രാഞ്ചൈസികള്‍ക്കുള്ള സമയം തീരാന്‍ മണിക്കുറൂകള്‍ മാത്രം ശേഷിക്കേയാണ് പൊള്ളാഡിന്റെ പ്രഖ്യാപനം. വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ താരത്തെ ബാറ്റിങ് കോച്ചായി നിയമിച്ചതായി മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിച്ചു. മുംബൈ താരമായാല്‍ പിന്നെ എന്നും അവര്‍ക്കൊപ്പമെന്നാണ് പൊള്ളാഡ് വിരമിക്കലിനെ കുറിച്ചു പറഞ്ഞത്.

ഐ.പി.എല്ലില്‍ ഒരു ടീമിനു വേണ്ടി മാത്രം കളിച്ച അപൂര്‍വ താരങ്ങളില്‍ ഒരാളാണ് പൊള്ളാഡ്. 2010 സീസണിലെ താരലേലത്തില്‍ മുംബൈ ടൈ ബ്രേക്കറിലൂടെയാണ് പൊള്ളാഡിനെ ഒപ്പം കൂട്ടിയത്. വിരാട് കോഹ്‌ലി (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, 2008 മുതല്‍), സുനില്‍ നരേന്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, 2011 മുതല്‍), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്, 2013 മുതല്‍) എന്നിവരാണ് ഐ.പി.എല്ലില്‍ ഒരു ടീമിനു വേണ്ടി മാത്രം കളിച്ച മറ്റു താരങ്ങള്‍. കരിയറില്‍ ആകെ 171 ഇന്നിങ്‌സുകളിലായി 147.32 സ്‌ട്രൈക്ക് റേറ്റില്‍ 3412 റണ്ണെടുക്കാന്‍ പൊള്ളാഡിനായി. 87 റണ്ണാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 16 അര്‍ധ സെഞ്ചുറികളുമുണ്ട്. 69 വിക്കറ്റുകളും 103 ക്യാച്ചുകളും വിന്‍ഡീസ് താരം കുറിച്ചു. 44 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *