തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം. സാമൂഹികസേവനം, കായികം, പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയവര്‍, സ്ത്രീകളുടേയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ – ശാസ്ത്ര സാങ്കേതിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വനിത എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും മേഖലയില്‍ പ്രവര്‍ത്തിക്കണം. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. അപേക്ഷകള്‍ നവംബര്‍ 25 നകം ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ ലഭിക്കണം.



