റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഞ്ചേരി എന്‍.എസ്.എസില്‍ 48-ാം തവണയും എസ്.എഫ്.ഐ

November 11, 2022 - 11:19 am

മഞ്ചേരി: മഞ്ചേരി എന്‍.എസ്.എസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 52ല്‍ 44 സീറ്റ് നേടി എസ്.എഫ്.ഐക്ക് വീണ്ടും വിജയം. തുടര്‍ച്ചയായി 48-ാം വര്‍ഷമാണ് എസ്.എഫ്.ഐ യൂണിയന്‍ ഭരിക്കുന്നത്. ഒന്‍പത് ജനറല്‍ സീറ്റിലും ഏഴ് അസോസിയേഷന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വിജയികള്‍: സി.കെ ആരതി (ചെയര്‍പേഴ്‌സണ്‍), കെ.കെ. അഫ്‌നിദ (വൈസ് ചെയര്‍പേഴ്‌സണ്‍), പി. അഭിനവ് (ജനറല്‍ സെക്രട്ടറി), ആര്‍.പി. ഹരിപ്രിയ (ജോ. സെക്രട്ടറി), എം സേതു (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), നസ്രീന തോപ്പില്‍ (മാഗസിന്‍ എഡിറ്റര്‍), നിരഞ്ജന്‍ ദേവ് (ജനറല്‍ ക്യാപ്റ്റന്‍), പി പി സിനിമറിയം, കെ നിഷാന്ത് (യുയുസി).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *