വിദ്യാർത്ഥിയെ ബസിൽ നിന്ന് വലിച്ചിട്ട സംഭവത്തിൽ കണ്ടക്ടർക്കെതിരെ ചുമത്തിയത് ജാമ്യം കിട്ടാവുന്ന കുറ്റം

തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് വിദ്യാർത്ഥിയെ ബസിൽ നിന്ന് വലിച്ചിട്ട സംഭവത്തിൽ കണ്ടക്ടർ കസ്റ്റഡിയിൽ. വെളിയങ്കോട് സ്വദേശി ഉമ്മറിനെയാണ് ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചാവക്കാട് – പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്ടറാണ് ഇയാൾ. ഉമ്മറിനെതിരെ ജാമ്യം കിട്ടാവുന്ന കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

2022 നവംബർ 4ന് വൈകീട്ട് നാല് മണിക്കാണ് ബസ്സിന്റെ ചവിട്ടുപടിയിൽ നിന്ന് പതിമൂന്നുകാരനെ കണ്ടക്ടർ തള്ളിയിട്ടത്. കൈകുത്തി താഴെ വീണ വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. കൈക്കാണ് പൊട്ടലേറ്റത്. തുടർന്ന് ചാവക്കാട് പൊലീസിൽ നൽകിയ പരാതിയിലാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തത്.

Share
അഭിപ്രായം എഴുതാം