റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൈംഗികാതിക്രമ കേസില്‍ ധനുഷ്‌ക ഗുണതിലക ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

November 6, 2022 - 11:24 am

സിഡ്നി: ലൈംഗികാതിക്രമ കേസില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സിഡ്നിയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ടീം ഹോട്ടലില്‍ നിന്നാണ് ഗുണതിലകയെ അറസ്റ്റ് ചെയ്തത്.ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട 29കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് താരത്തെ സിഡ്നി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട യുവതിയും ഗുണതിലകയും റോസ് ബേയിലെ വസതിയില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. നവംബര്‍ 2ന് വൈകിട്ട് താരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഇതിന് പിന്നാലെ കേസെടുത്ത പൊലീസ് റോസ് ബേയിലെ വീട്ടില്‍ പ്രത്യേക പരിശോധന നടത്തി.തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്ക് പിന്നാലെയാണ് ഗുണതിലകയെ അറസ്റ്റ് ചെയ്തതെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. സിഡ്നി പൊലീസില്‍ ഹാജരാക്കിയ താരത്തിനെതിരെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് നാല് കേസുകളാണ് ചുമത്തിയത്.

കോടതിയില്‍ ഹാജരാക്കിയ ഗുണതിലകയ്ക്ക് ജാമ്യം നിഷേധിച്ചു.ടി20 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തുടയ്ക്ക് പരിക്കേറ്റ ഗുണതിലക ടീമില്‍ നിന്ന് പുറത്തായിരുന്നു. ഗുണതിലകയ്ക്ക് പകരം മറ്റൊരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും താരം ടീമിനൊപ്പം ഓസ്ട്രേലിയയില്‍ തുടരുകയായിരുന്നു.2015 നവംബറില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതിന് ശേഷം ശ്രീലങ്കയ്ക്കായി എട്ട് ടെസ്റ്റുകളും 47 ഏകദിനങ്ങളും 46 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലെ തോല്‍വിയോടെ ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. താരത്തെ കൂടാതെയാണ് ശ്രീലങ്കന്‍ ടീം ഓസ്ട്രേലിയ വിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *