രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് പ്രിയാവാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ഫോര്‍ ഇയേര്‍സ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ. തോമസ് ആണ്. എഡിറ്റര്‍ സംഗീത് പ്രതാപ്, മ്യൂസിക് ശങ്കര്‍ ശര്‍മ്മ, പ്രൊഡക്‌ഷന്‍ മാനേജര്‍ എല്‍ദോസ് രാജു, പി.ആര്‍ പ്രതീഷ് ശേഖര്‍ എന്നിവർ നിർവ്വഹിക്കുന്നു.
കോളേജ് വിദ്യാര്‍ത്ഥികളിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. പതിനായിരത്തിലധികം കോളെജ് വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. കാമ്ബസിലെ സൗഹൃദവും പ്രണയവും പറയുന്ന ചിത്രം നവംബര്‍ 25ന് തിയേറ്ററുകളിലെത്തും.



