റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ വായു ഗുണനിലവാര സൂചിക അപകടകരമായ സ്ഥിതിയിലേക്ക്

November 3, 2022 - 11:36 am

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ വായു ഗുണനിലവാര സൂചിക അപകടകരമായ സ്ഥിതിയിലേക്ക് ഉയര്‍ന്നു. ഡല്‍ഹിയിലും കേന്ദ്ര തലസ്ഥാന പ്രദേശത്തും കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്.

മലിനീകരണത്തോടൊപ്പം മൂടല്‍മഞ്ഞ്കൂടി എത്തിയത് ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്ക് ഇരട്ടി പ്രഹരമായി.സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച്, വ്യാഴാഴ്ച ഡല്‍ഹിയിലെ ഷഹ്ദരയില്‍ ഏറ്റവും ഉയര്‍ന്ന വായു ഗുണനിലവാര സൂചികയായ 843 രേഖപ്പെടുത്തി. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വ്യാഴാഴ്ച രാവിലെ 6 മണിക്ക് ശരാശരി 408 അഝക രേഖപ്പെടുത്തി. ഡല്‍ഹിയിലെ 24 മേഖലകളില്‍ എ.ക്യു.ഐ കടുത്ത വിഭാഗത്തില്‍ എത്തിയിട്ടുണ്ട്. ഇവിടെ ആനന്ദ് വിഹാറിന്റെ അവസ്ഥ ഏറ്റവും മോശമാണ്, ഇവിടെ അഝക 449 ആണ് എ ക്യു ഐ.ബവാനയില്‍ 447 ഉം ജഹാംഗീര്‍ പുരിയില്‍ 455 ഉം രേഖപ്പെടുത്തി. നോയിഡയിലെ ശരാശരി വായു ഗുണനിലവാര സൂചിക 469 ആണ്. നോയിഡയിലെ സെക്ടര്‍ 62ല്‍ എക്യുഐ 408ല്‍ എത്തിയിട്ടുണ്ട്.

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ എത്ര ശ്രമിച്ചിട്ടും അവകാശവാദമുന്നയിച്ചിട്ടും ജനങ്ങള്‍ക്ക് മലിനീകരണത്തില്‍ നിന്ന് മോചനം ലഭിക്കുന്നില്ലെന്നതാണ് സ്ഥിതി. ജി ആര്‍ എ പി മൂന്ന് ഘട്ട നിയന്ത്രണം നടപ്പിലാക്കിയെങ്കിലും ഫലം കണ്ടിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *