റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലത്ത് അഞ്ചാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം

October 23, 2022 - 8:40 pm

കൊല്ലം: അഞ്ചാം കാസുകാരന് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം. കായികപരിശീലന സമയത്ത് സീനിയര്‍ വിദ്യാര്‍ഥികളുടെ ഭാഗത്തേക്കു ഫുട്ബോള്‍ തെറിച്ചുവീണെന്ന് ആരോപിച്ചാണ് പള്ളിമുക്ക് സ്വദേശി സുജാദിന്റെ മകന്‍ പതിനൊന്നുകാരനെ 7, 8 കാസുകളിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ തല്ലിച്ചതച്ചത്.

സംഭവം പുറത്തറിയിച്ചാല്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു.കൊല്ലം ഇന്‍ഫെന്റ് ജീസസ് സ്‌കൂളിലാണ് സംഭവം. അഞ്ചാം ക്ലാസുകാരനായ കുട്ടിയെ സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചു മര്‍ദ്ദിച്ചെന്നാണ് പരാതി. അടികൊണ്ട് രക്തംവാര്‍ന്ന ശരീരവുമായി വീട്ടിലെത്തിയ ശേഷമാണ് കുട്ടി സംഭവം പുറത്തു പറഞ്ഞത്. പരാതിയുമായി എത്തിയപ്പോള്‍ സി.സി.ടി.വി. പരിശോധിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു. തുടര്‍ന്ന് വെസ്റ്റ് പോലീസില്‍ പരാതി നല്‍കി.

സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ സില്‍വി ആന്റണി പറഞ്ഞു. തന്റെ മകനെ ഇനി ഈ സ്‌കൂളിലേക്ക് വിടില്ലെന്ന് സുജാദ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *