റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരിക്കെതിരെ കൊച്ചിയിൽ ജാഗ്രത ദീപം

October 23, 2022 - 10:41 pm

 നവകേരള മുന്നേറ്റം ക്യാംപയിനിന്റെ ഭാഗമായി കൊച്ചി നിയോജക മണ്ഡലത്തിൽ ലഹരിക്കെതിരെ ജാഗ്രത ദീപം തെളിയിച്ചു.   ഫോർട്ട്കൊച്ചി  പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച  പരിപാടി  കെ.ജെ മാക്സി എം.എൽ.എ ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ പ്രിയ പ്രശാന്ത് അധ്യക്ഷത  വഹിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ  കെ. അൻസിയ   ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  കോർപ്പറേഷൻ കൗൺസിലർ കെ. ബെൻഡിക്ട്, എക്സൈസ് ഇൻസ്പെക്ടർ വി.എസ് പ്രദീപ്, പ്രിവൻ്റീവ് ഓഫീസർ കെ. കെ. അരുൺ, സിവിൽ എക്സൈസ് ഓഫീസർ എസ്. ശരത്  പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *