വെള്ളനാട് ബ്ലോക്കില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് നടത്തി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാന്‍ സാം ഫ്രാങ്ക്ളിന്‍ വെളളനാട് ബ്ലോക്ക്പഞ്ചായത്തില്‍ നടത്തിയ സിറ്റിംഗില്‍ എട്ട് പരാതികള്‍ സ്വീകരിച്ചു. ലഭിച്ച പരാതികള്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിനായി കൈമാറി. 30 ദിവസത്തിനുള്ളില്‍ പരാതിക്കാര്‍രെ ഇത് സംബന്ധിച്ച നടപടികള്‍ അറിയിക്കും. മുന്‍കാലങ്ങളില്‍ ലഭിച്ച രണ്ടു പരാതികളില്‍ ഓംബുഡ്‌സ്മാന്‍  ഹിയറിങ് നടത്തി.

ആര്യനാട്, കാട്ടാക്കട, കുറ്റിച്ചല്‍, പൂവച്ചല്‍, തൊളിക്കോട്, ഉഴമലയ്ക്കല്‍, വെളളനാട്, വിതുര എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പു തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതു പ്രവര്‍ത്ത കര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്കുള്ള പരാതികളും നിര്‍ദ്ദേശങ്ങളുമാണ് സിറ്റിംഗില്‍ പരിഗണിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →