ക്ഷീര വികസന വകുപ്പ് 2022-23 ലെ മില്‍ക്ക് ഷെഡ് വികസന പദ്ധതിക്കായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. രണ്ട്, അഞ്ച്, പത്ത് പശുക്കള്‍, യന്ത്രവത്കരണം, കാലിത്തൊഴുത്ത് നിര്‍മ്മാണം, കറവയന്ത്രം എന്നിവയ്ക്കുളള ധനസഹായം ഈ പദ്ധതിയിലൂടെ ലഭിക്കുന്നു. ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി ഒക്ടോബര്‍ 20 നുളളില്‍ അപേക്ഷ നല്‍കണം. ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്നവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.