വയോജനദിനം ആചരിച്ചു

കട്ടപ്പന :ലോക വയോജനദിനാചരണത്തിന്റെ ഭാഗമായി മുരിക്കാട്ടുകുടി ഗവൺമെന്റ്ട്രൈബൽ ഹയർ സെക്കന്ഡറി സ്കൂളിലെ കുട്ടികളുടെ വീടുകളിലുള്ള എൺപതുവയസിനു മുകളിൽ പ്രായമായ മുത്തച്ഛന്മാരെയും മുത്തച്ഛി മാരെയും പ്രൈമറി വിഭാഗം അദ്ധ്യാപിക ലിൻസി ജോർജിൻറെ നേതൃത്വത്തിൽ ആദരിച്ചു .ഇവരുടെ വീടുകളിലെത്തി പൊന്നാട അണിയിക്കുകയും ആപ്പിളുകൾ നൽകി ആദരിക്കുകയും ചെയ്തു.

പരിപാടിയുടെ ഉദ്‌ഘാടനം കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ തങ്കമണി സുരേന്ദ്രൻ നിർവഹിച്ചു.വാർദ്ധക്യം തെറ്റല്ല, കാലത്തിന്റെ അനിവാര്യതയാണെന്നും കാലം നമ്മെ വാർദ്ധ്യക്യത്തിലെത്തിക്കുമെന്നും വിദ്യാർത്ഥികൾ വയോജനങ്ങൾക്ക് ഊന്നുവടിയാകണമെന്നും ലിൻസി ടീച്ചർ വിദ്യാർത്ഥികളെ ഉത്‌ബോധിപ്പിച്ചു

Share
അഭിപ്രായം എഴുതാം