റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ച സംഭവത്തിൽ ഇളയച്ഛൻ അറസ്റ്റിൽ

September 21, 2022 - 7:24 am

തിരുവനന്തപുരം: മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചെന്ന പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് കേസെുത്തു. മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. കുട്ടിയെ ബിയർ നിർബന്ധിച്ച് കുടിപ്പിച്ച നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശിയായ ഇളയച്ഛൻ മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനുവിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. കുട്ടിയുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്.

2022 ലെ തിരുവോണ ദിവസമാണ് സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേർന്നുള്ള വഴിയുടെ അരികിൽ നിന്നാണ് കുട്ടി ബിയർ കുടിക്കുന്നത്. ബിയർ കുടിക്കാൻ കുട്ടിയുടെ ഇളയച്ഛൻ നിർബന്ധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു പ്രദേശവാസി ഫോണിൽ പകർത്തിയ ദൃശ്യം വാട്‍സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് പുറത്തുവന്നത്. ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ നെയ്യാറ്റിൻകര പൊലീസിനെ സമീപിക്കുകയായിരുന്നു.

കുട്ടിയുടെ ഇളയച്ഛൻ കുട്ടിയെയും കൂട്ടി ബീവറേജസിൽ പോയി മദ്യം വാങ്ങിയെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇയാൾ സ്ഥിരം മദ്യപാനിയാണെന്ന് പറയുന്നു. നേരത്തെയും ഇതുപോലെ കുട്ടിയെക്കൊണ്ട് ഇളയച്ഛൻ മദ്യം കുടിപ്പിച്ചിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പൊലീസുള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *