റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; സ്ത്രീയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

September 20, 2022 - 1:12 pm

കോഴിക്കോട്: കോഴിക്കോട് കരിപ്പൂരില്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. സ്ത്രീയുള്‍പ്പെടെയുളള 3 യാത്രക്കാരില്‍ നിന്നായി 3 കിലോയോളം സ്വര്‍ണ്ണം പിടികൂടി. 1.36 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്‌റ, കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷാമില്‍ എന്നിവരാണ് പിടിയിലായത്.

ശരീരത്തിലും അടിവസ്ത്രത്തിസും ഒളിപ്പിച്ച് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. ഇതോടൊപ്പം വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കിലോയോളം സ്വര്‍ണവും കണ്ടെത്തി. ജിദ്ദയില്‍ നിന്നുളള വിമാനത്തിലാണ് എട്ട് സ്വര്‍ണകട്ടികള്‍ കണ്ടെത്തിയത്.

2022 സെപ്തംബർ 15 നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തിരുന്നു. രണ്ടരക്കോടിയോളം വില വരുന്ന 4.9 കിലോ സ്വര്‍ണ്ണ മിശ്രിതമാണ് അന്ന് പിടികൂടിയത്. സ്വര്‍ണ്ണ കടത്തിന് കൂട്ടുനിന്ന ഇന്‍ഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെയും കസ്റ്റംസ് പിടിച്ചിരുന്നു. യാത്രക്കാരന്റെ ബാഗേജില്‍ ആയിരുന്നു സ്വര്‍ണം. സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരന്‍ ബാഗേജ് ഉപേക്ഷിച്ച് മുങ്ങി. ഉപേക്ഷിക്കപ്പെട്ട ബാഗ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ജീവനക്കാരുടെ പങ്ക് വ്യക്തമായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *