റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

30 വയസ്സു തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവുമായി മംഗലാപുരം-ചെന്നൈ എക്സ്‌പ്രസ് ട്രെയിൻ ഓടിയത് നാലു കിലോമീറ്റർ

September 20, 2022 - 9:59 am

ചെന്നൈ: എഞ്ചിനിൽ കുരുങ്ങിയ മൃതദേഹവുമായി ട്രെയിൻ ഓടിയത് നാലു കിലോമീറ്റർ. ഒടുവിൽ സ്റ്റേഷനിലെത്തുമ്പോഴാണ് മൃതദേഹം കുടുങ്ങിയ വിവരം അറിയുന്നത്. മുൻഭാഗത്തു കുരുങ്ങിയ മൃതദേഹവുമായി സ്റ്റേഷനിലേക്കെത്തിയ ട്രെയിൻ കണ്ട് യാത്രക്കാർ നിലവിളിച്ചു. ഞായറാഴ്ച പുലർച്ചെ ചെന്നൈ കാട്പാടിയിലാണു സംഭവം.

മംഗലാപുരത്തു നിന്നു ചെന്നൈയിലേക്കുള്ള എക്സ്‌പ്രസ് ട്രെയിൻ ആണ് 30 വയസ്സു തോന്നിക്കുന്ന പുരുഷനെ തട്ടിയത്. എൻജിന്റെ മുൻഭാഗത്തുള്ള ഗ്രില്ലിൽ കുടുങ്ങിയ മൃതദേഹവുമായി ട്രെയിൻ നാലു കിലോമീറ്ററോളം സഞ്ചരിച്ച്‌ കാട്പാടിയിലെത്തുകയായിരുന്നു. അരമണിക്കൂറോളം പണിപ്പെട്ടാണു മൃതദേഹം നീക്കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *