റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പേനയിലെ മഷി ലീക്കായതിനെ തുടര്‍ന്ന് ക്ഷുഭിതനായി ചാള്‍സ് മൂന്നാമന്‍ രാജാവ്

September 15, 2022 - 12:00 pm

ലണ്ടന്‍: പേനയിലെ മഷി ലീക്കായതിനെ തുടര്‍ന്ന് ക്ഷുഭിതനായി ചാള്‍സ് മൂന്നാമന്‍ രാജാവ്. വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക സര്‍ക്കാര്‍ വസതിയായ ഹില്‍സ്ബറോ കാസിലിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെയാണ് ചാള്‍സിന്റെ പേന ചോര്‍ന്നത്. പേന ലീക്കായതോടെ ഇരിപ്പിടത്തില്‍നിന്ന് ക്ഷുഭിതനായി എഴുന്നേറ്റ് പോകുന്ന രാജാവിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

“എനിക്ക് ഇത് (പേന) ഇഷ്ടമല്ല!” എന്നു പറഞ്ഞ് ചാള്‍സ് എഴുന്നേല്‍ക്കുകയും പേന, ഭാര്യ കാമിലയുടെ കയ്യില്‍ കൊടുക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. വിരലുകള്‍ തുടയ്ക്കുന്നതിനിടെ ”ഇത് എപ്പോഴും സഹിക്കാനാകില്ല” എന്നും ചാള്‍സ് പറയുന്നുണ്ട്. ഇതിനുപിന്നാലെ അംഗരക്ഷകരെത്തി പേനയിലെ മഷി തുടച്ചുവൃത്തിയാക്കി. ഇതിനിടെ, കാമില കസേരയില്‍ ഇരുന്ന് ഒപ്പിടുന്നത് വീഡിയോയില്‍ കാണാം.
എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ രാജാവായ ചാള്‍സ് മൂന്നാമന്‍ ക്യാമറയ്ക്ക് മുന്നില്‍ പരസ്യമായി അസ്വസ്ഥനാകുന്ന വീഡിയോ നേരത്തേയും പുറത്തുവന്നിരുന്നു. രാജാവായുള്ള പ്രവേശന വിളംബരം ഒപ്പിടുന്നതിന് തൊട്ടുമുമ്പ് തന്റെ മേശ വൃത്തിഹീനമായി കണ്ടപ്പോഴും അദ്ദേഹം അനിഷ്ടം പ്രകടപ്പിച്ചിരുന്നു. ദേഷ്യപ്പെട്ട് മേശപ്പുറത്തുള്ള മഷിക്കുപ്പികള്‍ അടക്കം എടുത്തുമാറ്റാന്‍ പരിചാരകരോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *