റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.കെ ലതികയെ മര്‍ദിച്ചെന്ന കേസ്: 2 മുന്‍ എം.എല്‍.എമാര്‍ക്ക് വാറന്റ്

September 15, 2022 - 11:49 am

തിരുവനന്തപുരം: മുന്‍ എം.എല്‍.എ: കെ.കെ ലതികയെ നിയമസഭയില്‍വച്ചു മര്‍ദിച്ചെന്ന കേസില്‍ കോണ്‍ഗ്രസിന്റെ രണ്ടു മുന്‍ എം.എല്‍.എമാര്‍ക്ക് വാറന്റ്.കഴക്കൂട്ടം മുന്‍ എം.എല്‍.എ: എം.എ. വാഹിദ്, പാറശാല മുന്‍ എം.എല്‍.എ: എ.ടി. ജോര്‍ജ് എന്നിവര്‍ക്കാണ് കോടതി അറസ്റ്റ് വാറന്റ് അയച്ചത്.

2015 മാര്‍ച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നടന്ന നിയമസഭാ കൈയാങ്കളിക്കിടെ കുറ്റ്യാടി എം.എല്‍.എയായിരുന്ന കെ.കെ. ലതികയ്ക്കു മര്‍ദനമേറ്റെന്നാണു പരാതി. ലതിക തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് നല്‍കിയ പരാതിയിലാണ് മുന്‍ എം.എല്‍.എമാര്‍ക്കെതിരേ കോടതി കേസെടുത്തത്.നിരന്തരം ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് വാറന്റ്.

നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി അടക്കുള്ള പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച അതേ ദിവസമാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരേ വാറന്റ് പുറപ്പെടുവിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *