റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പന്ത്രണ്ട് വയസുകാരിക്ക് പരുക്കേറ്റു

September 12, 2022 - 6:34 am

കണ്ണൂർ: മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ പന്ത്രണ്ട് വയസുകാരിക്ക് പരുക്ക് . മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീർത്തന എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്. 2022 സെപ്തംതംബർ 11ന് വെകുന്നേരം 5 മണിക്ക് എടക്കാട് സ്റ്റേഷനും കണ്ണൂരിനും ഇടയിൽ വച്ചായിരുന്നു സംഭവം. S10 കോച്ചിൽ 49 ാം നമ്പർ സീറ്റിലായിരുന്നു പെൺകുട്ടി. ട്രെയിനിൽ വച്ചു തന്നെ യാത്രക്കാരനായ ഒരു ഡോക്ടർ ഫസ്റ്റ് എയ്ഡ് നൽകി. പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അതേസമയം ഉത്തർപ്രദേശിലെ ഷിക്കോഹാബാദ് സ്‌റ്റേഷനിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത റെയിൽവേ പാളം മുറിച്ചുകടക്കുകയായിരുന്ന യുവതിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റി റെയിൽവേ ജീവനക്കാരൻ രക്ഷപ്പെടുത്തി എന്നതാണ്. സ്റ്റേഷനിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ വീഡിയോ നിരവധി പേർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്ലാറ്റ്‌ഫോമിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ യുവതി പാളം ഉപയോഗിക്കുകയായിരുന്നു എന്നാണ് വീഡിയോയുടെ വിവരണം.

ട്രെയിൻ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കെ മഞ്ഞ നിറത്തിലുള്ള സൽവാർ കമീസ് ധരിച്ച യുവതി റെയിൽവേ പാളത്തിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രാം സ്വരൂപ് മീണ എന്ന റെയിൽവേ ജീവനക്കാരൻ യുവതിയെ കണ്ടതിന് പിന്നാലെ ഓടി വന്ന് അവരെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടു. സെക്കന്റുകളുടെ വ്യത്യാസത്തിൽ അതിവേഗത്തിൽ ട്രെയിൻ അവർക്ക് തൊട്ടുപിന്നിലെ പാളത്തിലൂടെ കടന്നുപോയി. എന്നാൽ തന്റെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ട കുപ്പിയെടുക്കാൻ യുവതി വീണ്ടും ട്രെയിനിന്റെ അടുത്തേക്ക് പോകുന്നത് കാണുന്നത് ശരിക്കും ഞെട്ടിക്കുന്നതാണ്. ഭാഗ്യവശാൽ ഇവർക്ക് പരിക്കൊന്നും പറ്റിയില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *