ന്യൂഡല്‍ഹി: യു.കെ. എറ്റവുമധികം സ്റ്റുഡന്റ് വീസയും സ്‌കില്‍ഡ് വര്‍ക്കര്‍ വീസയും നല്‍കുന്നത് ഇന്ത്യക്കാര്‍ക്ക് ആണെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ അലക്സ് എല്ലിസ്. സ്‌കില്‍ഡ് വര്‍ക്കര്‍ വീസയുടെ 45 ശതമാനവും കൊടുക്കുന്നത് ഇന്ത്യക്കാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
ഈ അധ്യയന വര്‍ഷത്തില്‍, യുകെയിലേക്കുള്ള വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് പ്രതീക്ഷ. ഇത് വിദ്യാര്‍ഥികള്‍ക്ക് എന്ന പോലെ യു.കെയ്ക്കും ഗുണം ചെയ്യുമെന്നും അലക്സ് എല്ലിസ് പറഞ്ഞു. യു.കെയില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പ്രയോറിറ്റി, സൂപ്പര്‍ പ്രയോറിറ്റി വീസ വിഭാഗങ്ങള്‍ അടുത്ത അക്കാദമിക് സെഷനില്‍ തുറക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു.



