റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

40 കോടി തട്ടി: പഞ്ചാബ് ആം ആദ്മി എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്

September 9, 2022 - 11:42 am

ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. അമര്‍ഗഡ് മണ്ഡലം എം എല്‍ എ. ജസ്വന്ത് സിംഗ് ഗജ്ജന്‍ മജ്റയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡിന്റെ കാരണം വ്യക്തമല്ല. ബാങ്ക് ഇടപാടുകളില്‍ 40 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഗജ്ജന്‍ മജ്രയുടെ വീട്ടിലും സ്ഥാപനങ്ങളിലും നേരത്തെ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു.

റെയ്ഡിലൂടെ ബി ജെ പി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് മല്‍വിന്തര്‍ സിങ് കാങ് ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ വഴി എ എ പിയെ തകര്‍ക്കാനാണ് നീക്കം. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് റെയ്ഡെന്നും മല്‍വിന്തര്‍ സിങ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *