ലഖ്നൗ: നോയ്ഡയിലെ സൂപ്പര്‍ടെക് ഇരട്ട ടവര്‍ തകര്‍ത്തതിനെത്തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങള്‍ക്കും ചെറിയതോതില്‍ നാശം.സമീപത്തെ കെട്ടിടസമുച്ചയത്തിന്റെ ഭിത്തിയും ചില ാസ് ജനലുകളും തകര്‍ന്നതായി ദൗത്യത്തിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എ.ടി.എസ്. വില്ലേജിന്റെ അതിര്‍ത്തി ഭിത്തി പത്തു മീറ്ററോളം തകര്‍ന്നു. അതേസമയം തൊട്ടടുത്തുതന്നെയുള്ള സൂപ്പര്‍ടെക്കിന്റെ എമറാള്‍ഡ് കെട്ടിടസമുച്ചയത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് ഓപ്പറേഷന്‍ കമാന്‍ഡര്‍ ഡി.സി.പി: എസ്. രാജേഷ് പറഞ്ഞു.
കെട്ടിടം പൊളിക്കുന്നതിനു മുമ്പ് നൂറു കോടി രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരുന്നു. പൊളിക്കല്‍ നടപടികള്‍കൊണ്ട് ഉണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാനായാണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്. ഇതിന്റെ പ്രീമിയം ഉള്‍പ്പെടെയുള്ള ചെലവുകളും ഇരട്ട ടവര്‍ പൊളിക്കുന്നതിന്റെ ചെലവും പൂര്‍ണമായും സൂപ്പര്‍ടെക് കമ്പനിയാണു വഹിക്കുന്നത്. ഇരട്ട ടവര്‍ പൊളിക്കുന്നതിനുമാത്രം 20 കോടി രൂപയാണു ചെലവ്.




