ഹര്‍ദോയി: ട്രാക്ടര്‍ ട്രോളി നിയന്ത്രണം വിട്ടു നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ എട്ടു കര്‍ഷകരുടെയും മൃതദേഹം കണ്ടെടുത്തു. യു.പിയിലെ ഹര്‍ദോയിക്കു സമീപം ഗാരാ നദിയിലേക്കാണ് ശനിയാഴ്ച രാവിലെ പതിനൊന്നോടെ ട്രാക്ടര്‍ മറിഞ്ഞത്.
കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിച്ചശേഷം നാട്ടിലേക്കു ട്രാക്ടര്‍ ട്രോളിയില്‍ മടങ്ങിയ 22 കര്‍ഷകരാണ് പാലി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ദുരന്തത്തില്‍പ്പെട്ടത്. പാലത്തില്‍ നിന്നു നിയന്ത്രണംവിട്ടാണു ട്രാക്ടര്‍ ട്രോളി നദിയിലേക്കു മറിഞ്ഞത്. 14 കര്‍ഷകര്‍ നീന്തി രക്ഷപ്പെട്ടു. മറ്റുള്ളവര്‍ക്കായി 27/08/2022 ശനിയാഴ്ച തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു. 15 മണിക്കൂര്‍ നീണ്ട തെരച്ചിലിനുശേഷമാണ് കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയത്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം അഞ്ചുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.