റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൂടുവെള്ളം ഒഴിച്ച് തള്ളവിരൽ പൊള്ളിച്ച് തൊലി ഉരിഞ്ഞു മാറ്റി, റെയിൽവേ പരീക്ഷ ജയിക്കാൻ ഉദ്യോഗാർത്ഥിയുടെ കടുംകൈ

August 26, 2022 - 12:02 pm

വഡോദര: റെയിൽവേയിൽ ജോലി ലഭിക്കാനായി ഉദ്യോഗാർത്ഥി നടത്തിയ തട്ടിപ്പ് അധികൃതർ കൈയോടെ പിടിച്ചു. മനീഷ് കുമാർ എന്ന ബിഹാർ സ്വദേശി മറ്റൊരാളെ തനിക്ക് പകരം പരീക്ഷയ്ക്ക് പറഞ്ഞുവിടുകയായിരുന്നു. റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡിന്റെ പരീക്ഷയ്ക്ക് ബയോമെട്രിക് വെരിഫിക്കേഷൻ നിർബന്ധമായിരുന്നു. മനീഷ് കുമാർ ശംബൂനാഥ് (26) എന്ന ഉദ്യോഗാർത്ഥി രാജ്യഗുരു ഗുപ്ത എന്നയാളെ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാൻ എത്തിക്കുകയായിരുന്നു. ബയോമെട്രിക് പരിശോധന കടക്കാൻ തന്റെ കൈവിരലിലെ തൊലി നീക്കംചെയ്ത് പകരക്കാരന് വച്ചുപിടിപ്പിച്ചു.

മിടുക്കനായ രാജ്യഗുരു പരീക്ഷ എഴുതിയാൽ തനിക്ക് ജോലി ഉറപ്പാണെന്ന് മനീഷ് കരുതി. പരീക്ഷയ്ക്കെത്തിയ രാജ്യ ഗുരുവിന്റെ ബയോമെട്രിക് പരിശോധനയിൽ വിരലടയാളം ശരിയായില്ല. പരീക്ഷാ കേന്ദ്രത്തിലെ ഇൻവിജിലേറ്റർ സാനിറ്റൈസർ ഉപയോഗിച്ച് തള്ളവിരൽ വൃത്തിയാക്കിയപ്പോഴാണ് ആൾമാറാട്ടം നടന്ന വിവരം അറിഞ്ഞത്. ഉടനെ അധികൃതർ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് രാജ്യഗുരു മനീഷിന്റെ പേര് പറഞ്ഞത്.

ഗുജറാത്തിലെ ലക്ഷ്മിപുരയിൽ നടത്തിയ റെയിൽവേ ഗ്രൂപ്പ് ഡി പരീക്ഷയിലാണ് തട്ടിപ്പ് ശ്രമം നടന്നത്. ചൂടാക്കിയ പാത്രത്തിൽ വിരൽ വച്ചുപൊളിച്ചാണ് മനീഷ് തന്റെ കൈവിരലിലെ തൊലി വേർപ്പെടുത്തിയത്. തട്ടിപ്പിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് പോലീസ് അന്വേഷിച്ചു വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *